തിരുവനന്തപുരം: ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പ് കേസില്‍ മുൻമന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്തതിനെ കുറിച്ച് അറിയില്ലെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്.
അവർക്ക് അന്വേഷിക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്. അതില്‍ കൈകടത്താൻ ആഗ്രഹിക്കുന്നില്ല. നടപടി ക്രമങ്ങള്‍ മുന്നോട്ടു പോകട്ടെയെന്നും ഒ ജെ ജനീഷ് പ്രതികരിച്ചു.
മുൻ മന്ത്രി അബ്ദുറഹ്മാനെയും സ്റ്റാഫ് അംഗങ്ങളെയും പ്രതികളാക്കിയേക്കും. വിദേശയാത്രയില്‍ അടക്കം മന്ത്രി അധികാര ദുർവിനിയോഗം നടത്തി എന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
അഴിമതി തടയല്‍ നിയമം ഉള്‍പ്പെടുത്തി നിലവിലുള്ള കേസ് വിപുലീകരിക്കണമെന്ന ശുപാർശയും പ്രത്യേക സംഘം ഡിജിപിയ്ക്ക് നല്കുന്ന റിപ്പോർട്ടില്‍ ഉണ്ടാകുമെന്നണ് സൂചന.






