തിരുവനന്തപുരം: മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തില്‍ എത്തിക്കാമെന്നതിൻ്റെ പേരില്‍ നടത്തിയ തട്ടിപ്പില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.
ഡിജിപിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്.
അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി അന്വേഷണം വേണമെന്നാണ് ശുപാർശ. പ്രത്യേകം കേസെടുക്കണോ എന്നത് ഡിജിപി പരിശോധിക്കും.
മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാനെന്ന പേരില്‍ നടന്നത് ചട്ടലംഘനങ്ങള്‍ ആണെന്നും വിദേശ യാത്ര വഴി സർക്കാരിന് നേട്ടമുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.






