തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം.
ഇന്നലെയാണ് ചോദ്യം ചെയ്തത്. വിദേശയാത്ര സംബന്ധിച്ചും വിശദമായ മൊഴിയെടുത്തു.
വകുപ്പുകള്‍ അറിയാതെ നടത്തിയ നീക്കങ്ങളിലും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി' എം.ഡി. ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയായ കേസിൽ, അനുമതികളിലും കരാറുകളിലും മുൻ മന്ത്രിയുടെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.






