പിതാവിന്റെ വിയോഗത്തില്‍ ലിയോണല്‍ മെസ്സിക്ക് ആശ്വാസ വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
താങ്കളെയും കുടുംബത്തെയും ചേര്‍ത്തുപിടിക്കുന്നു.
കൂടുതല്‍ കരുത്തോടെ ഇരിക്കുക എന്നാണ് റൊണാള്‍ഡോയുടെ കമന്റ്.
പിതാവിനെ കുറിച്ചുള്ള മെസ്സിയുടെ സാമൂഹ്യ മാധ്യമ പോസ്റ്റിന് താഴെയാണ് റൊണാള്‍ഡോയുടെ കമന്റ്.
റൊണാള്‍ഡോയ്ക്ക് പുറമേ നെയ്മാര്‍ ജൂനിയറും അര്‍ജന്റൈന്‍ താരങ്ങളും കുറിപ്പിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
അതേസമയം, വിരമിക്കല്‍ സൂചനകളും പോസ്റ്റില്‍ മെസ്സി നല്‍കുന്നുണ്ട്.
പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് മെസ്സിയുടെ കുറിപ്പ്.
നിങ്ങള്‍ പോയെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. അതെനിക്ക് ഉള്‍ക്കൊള്ളനാകുന്നില്ല. ഉള്‍ക്കൊള്ളണമെന്ന ആഗ്രഹവുമില്ല.
ഇനി ഒരിക്കലും തമ്മില്‍ കാണില്ലെന്നും, സംസാരിക്കില്ലെന്നും ചിന്തിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല – മെസ്സി കുറിപ്പില്‍ വൈകാരികമായി പറയുന്നു.






