അധികവും വയറ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നിനാണ് ഒരു പൊടിക്കൈ എന്ന നിലയില്‍ മലയാളികൾ ഇഞ്ചിയെ ആശ്രയിക്കാറ്.
ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്കാന് ഇഞ്ചിക്ക് സാധിക്കും.
എന്നാല്‍ അമിതമായ അളവില്‍ ഇഞ്ചി കഴിക്കരുത്.
അത് പല പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
അത്തരത്തില്‍ ഇഞ്ചി അധികമാകുന്നതിലൂടെ ഉണ്ടായേക്കാവുന്ന ചില പ്രശ്നങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഇഞ്ചി അമിതമായി കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
ഹൃദയമിടിപ്പ് കൂടുന്നതിനും ബിപി കുറയ്ക്കുന്നതിനുമെല്ലാം ഇഞ്ചി കാരണമാകാം.
കാഴ്ചാശക്തി മങ്ങുക, ഉറക്കമില്ലായ്മ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഇഞ്ചി അധികമാകുമ്പോള്‍ ഉണ്ടാകാം.
ഗര്‍ഭിണികള്‍ ഇഞ്ചി അധികം കഴിക്കരുത്. ഗര്‍ഭപാത്രം സങ്കോചിക്കുന്നതിന് ഇത് കാരണമായേക്കാം.
അതുപോലെ തന്നെ നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ പോലുള്ളപ്രശ്നങ്ങളും ഇഞ്ചി അമിതമായി കഴിക്കുമ്പോള്‍ വരാം.
ഇതും ഗര്‍ഭിണികള്‍ക്ക് വിഷമതകള്‍ സൃഷ്ടിച്ചേക്കാം






