കൊച്ചി: ലയണൽ മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസിൽ വ്യാപക പരിശോധന. കേസുമായി ബന്ധപ്പെട്ട് അഞ്ചിടങ്ങളിലാണ് പൊലീസ് പരിശോധന നടത്തുന്നത്. ഇന്ന് പുലർച്ചെയാണ് വിവിധ കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചത്.
കൊച്ചിയിലെ റിപ്പോർട്ടർ ചാനൽ ഓഫീസിലും ആന്റോ അഗസ്റ്റിനുമായി ബന്ധപ്പെട്ട കൊച്ചിയിലെ ഫ്ലാറ്റിലും പരിശോധന നടക്കുന്നുണ്ട്. കൂടാതെ ആന്റോ അഗസ്റ്റിനും സഹോദരങ്ങളുമായി ബന്ധപ്പെട്ട വയനാട്ടിലെ വീടുകളിലും പരിശോധന നടക്കുന്നതായാണ് വിവരം.
കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ചാനലിന്റെ ന്യൂസ് ഡെസ്കിലെ ജേണലിസ്റ്റുകളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ചതായി ചാനൽ അധികൃതർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കളമശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് അഞ്ച് കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നത്.






