തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമത്തിൽ ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടൽ.
ജില്ലാ തലത്തിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ നിരീക്ഷണ സമിതി രൂപീകരിക്കും.
മരുന്ന് ക്ഷാമത്തിനിടെ ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കി പകർച്ചപ്പനി വ്യാപനം.
ഇന്നലെ മാത്രം ചികിത്സ തേടിയത് 7,740 പേർ. പ്രതിരോധ മുൻകരുതലുകൾf എടുക്കാൻ പൊതുജനങ്ങൾക്ക് ആരോഗ്യവകുപ്പ് നിർദേശം.
.പഞ്ഞി മുതൽ ജീവിതശൈലി രോഗങ്ങൾക്ക് ഉപയോഗിക്കേണ്ട മരുന്നുകൾക്ക് വരെ ആശുപത്രിയിൽ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്.
സ്റ്റോക്ക് ഇല്ലാതിരുന്ന മരുന്നുകളുടെ ടെൻഡർ നടപടികൾ ഇന്നലെ ചേർന്ന കെ.എം.എസ്.സി.എൽ അടിയന്തരയോഗം പൂർത്തിയാക്കി.
28 മരുന്നുകൾ ഈ മാസം പകുതിയോടെ ആശുപത്രിയിൽ എത്തിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.
ലോക്കൽ പർച്ചേസിലൂടെ ആവശ്യമരുന്നുകൾ ഉറപ്പാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
5 വയസ്സുവരെയുള്ള കുട്ടികൾക്ക് ആറുമാസം കൂടുമ്പോൾ നൽകേണ്ട വൈറ്റമിൻ എയും വാക്സിനും ആശുപത്രികളിൽ കിട്ടാനില്ല.
കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കുഞ്ഞുങ്ങളുടെ മരുന്ന് ക്ഷാമം നേരിടുന്നതായി മാതാപിതാക്കൾ.
പനിയടക്കമുള്ള പകർച്ചവ്യാധികൾക്ക് ചികിത്സ തേടി ആശുപത്രികളിൽ എത്തുന്ന രോഗങ്ങളുടെ എണ്ണവും കൂടി. മരുന്ന് അടിയന്തരമായി എത്തിച്ചില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.






