കോട്ടയം: ഫിഫ ലോകകപ്പിന്റെ ആവേശം നെഞ്ചിലേറ്റി എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിന്റെ ഗ്രാൻഡ് ഫിനാലെ 19ന് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 2ന് പത്താം ക്ലാസിന്റെ ഫൈനൽ മത്സരം ചാണ്ടി ഉമ്മൻ എം എൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് പന്ത്രണ്ടാം ക്ലാസിന്റെ ഫൈനൽ നടക്കും.
ലോകകപ്പ് കിരീടത്തിനായി ഏറ്റുമുട്ടുന്ന സ്പെയിനിന്റെയും അർജന്റീനയുടെയും ജഴ്സികൾ അണിഞ്ഞാകും ടീമുകൾ കളത്തിലിറങ്ങുക. "ഫിഫ വേൾഡ് കപ്പ് പ്രെഡിക്ഷൻ ഫൈനൽ' എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ടീമിനെ അടിസ്ഥാനമാക്കി ഈ വർഷത്തെ ഫിഫ ലോകകപ്പ് ജേതാക്കളെ സ്കൂൾ പ്രവചിക്കും.
സമാപന സമ്മേള നം കലക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് മധു മോഹൻ അധ്യ ക്ഷത വഹിക്കും. വിജയികൾക്കുള്ള സമ്മാന വി തരണം കലക്ടർ നിർവഹിക്കുമെന്നും പ്രിൻസിപ്പൽ ഡോ.ജേക്കബ് ജോൺ, പ്രധാനാധ്യാപകൻ തോമസ് ഏബ്രഹാം, മാത്യു തൈക്കട വിൽ, ബിജോ മാത്യു എന്നിവർ പറഞ്ഞു.






