കൊച്ചി; ഉരുള്‍പൊട്ടലില്‍ സംസ്ഥാനത്ത് മൂന്ന് മരണം. ഇടുക്കി അടൂർമല, പൂഞ്ഞാർ പയ്യാനിത്തോട്ടം, വാഗമണ്‍ കോലാഹലമേട് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലില്‍ മരണമുണ്ടായത്.
വാഗമണ്‍ കോലാഹലമേട്ടില്‍ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു. ഇടുക്കി അടൂർമലയില്‍ ഇന്ന് അതിരാവിലെ 2 രണ്ടുമണിക്കുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ സുമതിയുടെ മൃതദേഹം കണ്ടെത്തി. അടൂർമല സ്വദേശി മഷിക്കല്ലേല് രവിനാരായണന്റെ ഭാര്യ സുമതിയുടെ വീടുള്‍പ്പെടെ കഴിഞ്ഞദിവസത്തെ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരുന്നു.
ഏതാണ്ട് 500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇവരുടെ വീടിന്റെ അടുക്കളയൊഴികെ എല്ലാ ഭാഗവും ഒലിച്ചു പോയിരുന്നു.മൂന്ന് പേരാണ് വീട്ടിലുണ്ടായിരുന്നത്. രവി, രവിയുടെ മകൻ രാജേഷ്, സുമതി എന്നിവർ. രവിയെയും രാജേഷിനെയും രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തേക്കെടുത്തു. രവിക്ക് കാര്യമായ പരിക്കുകളില്ല. മകൻ രാജേഷ് മണ്ണില്‍ അകപ്പെട്ടിരുന്നു. രക്ഷാപ്രവർത്തകർ ഏറെ പ്രയാസപ്പെട്ട് അദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നു.
തൊടുപുഴയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.അതിരാവിലെ രണ്ട് മണിയോടെയാണ് ദുരന്തം ഉണ്ടാകുന്നത്. കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. സ്ഥലത്തേക്ക് കാര്യമായി വഴിയില്ലാത്തതും ജെസിബി അടക്കമുള്ള ഉപകരണങ്ങളെത്തിക്കുന്നത് ദുഷ്കരമാക്കി. പിന്നീട് എൻഡിആർഎഫ്, ഫയർ ഫോഴ്സ് സംഘങ്ങള്‍ നാട്ടുകാർക്കൊപ്പം ചേർന്ന് നടത്തിയ തിരച്ചില്‍ നടത്തിയതിനെ തുടർന്നാണ് സുമതിയുടെ മൃതദേഹം ലഭിച്ചത്.സ്ഥലത്തെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. ഇനിയും ഉരുള്‍പൊട്ടല്‍ സാധ്യത ഇവിടെ നിലനില്‍ക്കുന്നതായാണ് വിവരം.
റജിനക്കായി തിരച്ചില്‍
പൂഞ്ഞാർ പയ്യാനിത്തോട്ടത്തെ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു.പുലർച്ചെ രണ്ട് മണിയോടെയാണ് ഇവിടെയും ദുരന്തമുണ്ടായത്. ജോണി എന്നയാളുടെ വീട് പൂർണ്ണമായും ഒലിച്ചുപോയി. വീട്ടിലുണ്ടായിരുന്ന ജോണിയുടെ മകൻ ജോസഫാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തു. ജോണിയുടെ ഭാര്യ റജിനയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. റജിനക്കായുള്ള തിരച്ചില്‍ നടക്കുന്നു.
മഴ കനക്കുന്നു; പലയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍
കോട്ടയത്തും ഇടുക്കിയിലും പത്തനം തിട്ടയിലുമെല്ലാം ഉരുള്‍പൊട്ടല്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. നിരവധി വീടുകളില്‍ വെള്ളം കയറി. തൊടുപുഴയ്ക്ക് സമീപം രണ്ടിടത്താണ് ഉരുള്‍പൊട്ടിയത്. മുട്ടം ചള്ളാവയല്‍, അടൂർമല എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. പൂഞ്ഞാറില്‍ പയ്യനിത്തോട്ടത്തിലും ഉരുള്‍പൊട്ടലുണ്ടായി. പത്തനംതിട്ട തൂമ്പാക്കുളത്തും ഉരുള്‍പൊട്ടല്‍ റിപ്പോർട്ട് ചെയ്യുന്നു. കൊട്ടാരക്കര - ദിണ്ഡിഗല്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞിരിക്കുകയാണ്. ഇവിടെ ഗതാഗത തടസ്സമുണ്ട്.
എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
അതെസമയം സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് അവധിയുള്ളത്.
എട്ട് ജില്ലകളില്‍ റെഡ് അലേർട്ട്; 3 ജില്ലകളില്‍ ഓറഞ്ച് അലേർട്ട്
കേരളത്തില്‍ 8 ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഈ പുതിയ അപ്ഡേറ്റ് തന്നിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില്‍ റെഡ് അലേര്‍ട്ട്. ഓഗസ്റ്റ് 1ന് രാവിലെ 7 മണിക്കാണ് പുതിയ പ്രഖ്യാപനം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് നിലവിലുണ്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. മറ്റ് മൂന്ന് ജില്ലകളിലും യെല്ലോ അലേര്ട്ടാ





