കോഴിക്കോട്: ചാലിയാറിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ കാണാതായി.
പെരുവയൽ സ്വദേശി സുധീഷിനെയാണ് ഇന്ന് വൈകീട്ടോടെ കാണാതായത്.
മൂന്ന് ദിവസം മുൻപ് അവധിക്കായി നാട്ടിലെത്തിയ സുധീഷ് മീൻപിടിക്കാനായി വല വീശുന്നതിനിടയിൽ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു.
ഊർക്കടവ് പാലത്തിന് സമീപമാണ് അപകടം നടന്നത്.
മാവൂരിൽ നിന്ന് ഫയർഫോഴ്സും സ്കൂബ സംഘവും തെരച്ചിൽ നടത്തിയെങ്കിലും സുധീഷിനെ കണ്ടെത്താനായില്ല. ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു.






