ചങ്ങനാശേരി: കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാങ്ങാത്തവരോട് ഒരിക്കലും താല്പര്യമുണ്ടാകാറില്ല. അവരെ കൂടി വാങ്ങാൻ പ്രേരിപ്പിക്കുകയും വഴങ്ങാത്തവരെ ഒറ്റപ്പെടുത്തി ആക്രമിക്കുകയും ചെയ്യും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ചങ്ങനാശേരി എക്സൈസ് ഓഫീസിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ചങ്ങനാശ്ശേരിയിലെ എക്സൈസ് ഉദ്യോഗസ്ഥയുടെ മേശയിൽ അവരുടേത് അല്ലാത്തതും അവർക്ക് അറിയാത്തതുമായ പണം കണ്ടെത്തിയെന്നും, സംഭവം പുറത്ത് കൊണ്ട് വരണമെന്നുമാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസിലേക്ക് ഊമക്കത്ത് ലഭിച്ചു. കത്തിലെ വിവരങ്ങൾ ഇങ്ങനെ.!
എക്സൈസ് ഓഫീസിലെ ഒരു വനിതാ ഉദ്യോഗസ്ഥയുടെ മേശയിൽ രണ്ട് 500 രൂപയുടെ രണ്ട് നോട്ടുകൾ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഉദ്യോഗസ്ഥ അറിയാതെ അവരെ കുടുക്കാൻ ആരോ വെച്ച കെണിയായിരുന്നു അത്. തന്റെ മേശയിൽ താനറിയാതെ നോട്ടുകൾ കണ്ടതോടെ കാര്യം ഓഫീസിൽ ഉള്ളവരോട് ചോദിച്ചു. ആരുടേതാണ് ഈ പണം എന്നറിയാമോ എന്നായിരുന്നു അന്വേഷണം. ആർക്കും അറിയില്ല .അവരുടേതല്ല പണം എന്ന് മറുപടി കിട്ടി. ആരാണ് പണം ഇവിടെ വെച്ചതെന്ന് ആർക്കും അറിയില്ല. സഹപ്രവർത്തകർക്ക് അറിയില്ല എന്ന് പറഞ്ഞതോടെ വനിത ഉദ്യോഗസ്ഥ മേലധികാരിയായ സി ഐ അനൂപിനെ വിവരം അറിയിച്ചു.
ആരോ മനപ്പൂർവം കുടുക്കാൻ ചെയ്തതാണെന്നും ഈ കാര്യത്തിൽ നടപടി ഉണ്ടാകണമെന്നും ആരാണ് ഇത് ചെയ്തതെന്ന് കണ്ടുപിടിക്കണമെന്നുമായിരുന്നു ഉദ്യോഗസ്ഥയുടെ ആവശ്യം. എന്നാൽ ഉണ്ടായത് നേരെ മറിച്ചാണ്. ഉദ്യോഗസ്ഥയുടെ ആവശ്യവും അവർ പറഞ്ഞ കാര്യങ്ങളും നിസ്സാരവത്കരിക്കുകയാണ് സി ഐ ചെയ്തത്. ആർക്കും അറിയില്ലെങ്കിൽ ആ പണം നമുക്ക് കറണ്ട് ചാർജ് അടയ്ക്കാൻ ചെലവഴിക്കാഎന്നായിരുന്നു സിഐയുടെ മറുപടി. എന്നാൽ ഈ നോട്ടുകൾ ആരാണ് വച്ചതെന്നോ ഉദ്യോഗസ്ഥയെ കുടുക്കാൻ നടത്തിയ നീക്കം കണ്ടുപിടിക്കാനോ ഉള്ള അന്വേഷണം നടന്നില്ല.
കാര്യം നിസാരവത്കരിച്ച് ഒതുക്കി തീർക്കുകയായിരുന്നു സി ഐ . ഇതോടെയാണ് സി ഐ കൂടി അറിഞ്ഞിട്ടാണോ ഈ വനിതാ ഉദ്യോഗസ്ഥയെ കുടുക്കാൻ ശ്രമം നടന്നതെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം.
ഇതോടെ അന്വേഷണം ആവശ്യപ്പെട്ട് വനിത ഉദ്യോഗസ്ഥ എക്സൈസ് കമ്മീഷണർക്ക് പരാതി നൽകി. ഷാപ്പുകാരിൽ നിന്നും ബാറുകാരിൽ നിന്നും കൈക്കൂലി വാങ്ങിയതിന് ചങ്ങനാശ്ശേരി എക്സൈസ് ഓഫീസിലെ മൂന്നുപേരെ സസ്പെൻഡ് ചെയ്തത് കഴിഞ്ഞ മാസമാണ്.






