പാലാ: അഗ്നിരക്ഷാസേനയുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൻ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ചേർത്തല സ്വദേശി ജോബിൻ വർഗീസ് (42), നെയ്യാറ്റിൻകര സ്വദേശി രാംലാൽ ( 41 ), മണ്ണഞ്ചേരി സ്വദേശി കെ ബി ഹാഷിം ( 44 ), വാമനപുരം സ്വദേശി വി . ആർ അഭിലാഷ് (44 ), ചേർത്തല സ്വദേശി വി. അഭിലാഷ് ( 46 ), ഫോറസ്റ്റ് ഓഫീസർ ഇടകടത്തി സ്വദേശി ഫ്രണ്ട് (58)എന്നിവർക്കാണ് പരുക്കേറ്റത്.
ശബരിമല ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം പമ്പ റൂട്ടിൽ തുലാപ്പളളിയിൽ വച്ചാണ് അപകടത്തിൽപെട്ടത്.






