പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ അനസ്തേഷ്യോളജി ആൻഡ് പെരി ഓപ്പറേറ്റീവ് മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘ഇംപാക്റ്റ് 2026’ ദേശീയ സെമിനാർ സംഘടിപ്പിച്ചു. മന്ത്രി മോൻസ് ജോസഫ് സെമിനാർ ഉദ്ഘാടനം ചെയ്തു.
ആരോഗ്യരംഗത്തെ നൂതന പ്രവർത്തനങ്ങളും ചികിത്സാരീതികളും പരിചയപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്യുന്ന ഇത്തരം പരിപാടികൾ ഈ മേഖലയിലുള്ളവർക്ക് ഉയർന്ന ഗുണനിലവാരം ഉറപ്പാക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടർ റവ. ഫാ. മാത്യു തെക്കേൽ മുഖ്യപ്രഭാഷണം നടത്തി.
ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, ഐ.എസ്.എ. കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. ബിനിൽ ഐസക് മാത്യു, അനസ്തേഷ്യോളജി വിഭാഗം മേധാവിയും ഇംപാക്റ്റ് ചീഫ് കോർഡിനേറ്ററുമായ ഡോ. മഞ്ജിത്ത് ജോർജ്, ഓർഗനൈസിംഗ് ചെയർപേഴ്സൺ ഡോ. എബി ജോൺ, സെക്രട്ടറി ഡോ. അനു ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാർ സെമിനാറിൽ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ:
മാർ സ്ലീവാ മെഡിസിറ്റിയിൽ അനസ്തേഷ്യോളജി ആൻഡ് പെരി ഓപ്പറേറ്റീവ് മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ‘ഇംപാക്റ്റ് 2026’ ദേശീയ സെമിനാർ മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ആശുപത്രി മാനേജിംഗ് ഡയറക്ടർ റവ. ഫാ. മാത്യു തെക്കേൽ, എയർ കോമഡോർ ഡോ. പോളിൻ ബാബു, ഡോ. ബിനിൽ ഐസക് മാത്യു, ഡോ. മഞ്ജിത്ത് ജോർജ്, ഡോ. എബി ജോൺ, ഡോ. അനു ജനാർദ്ദനൻ തുടങ്ങിയവർ സമീപം.






