കോട്ടയം: മള്ളിയൂർ ക്ഷേത്രത്തിലെ മള്ളിയൂരപ്പന് വഴിപാടായി പുതിയ ‘മണി’ സമർപ്പിച്ചു. കായംകുളം സ്വദേശി കളീക്കൽ രാമദാസാണ് ക്ഷേത്രത്തിൽ മണി സമർപ്പിച്ചത്.
ഏകദേശം 35 കിലോ ഭാരം വരുന്ന ഓടുകൊണ്ട് നിർമ്മിച്ച മണിയാണ് രാമദാസ് വഴിപാടായി സമർപ്പിച്ചത്. സമർപ്പണച്ചടങ്ങിൽ പള്ളിക്കൽ സുനിലും പങ്കെടുത്തു.
മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി, ക്ഷേത്രം മാനേജർ അജീഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.






