പാലാ : വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. എലിവാലിയിൽ വച്ച് സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മേരിലാന്റ് സ്വദേശി 46കാരനായ അലക്സ് ഫ്രാൻസിസിന് പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം.
രാമപുരത്ത് വച്ച് സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു രാമപുരം സ്വദേശി 70കാരനായ സണ്ണി എബ്രഹാമിന് പരിക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം.
കൂടാതെ കഴിഞ്ഞ ദിവസം രാത്രി റോഡിൽ കൂടി നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ച് തിടനാട് സ്വദേശി 48കാരിയായ മോളി ബെന്നിക്ക് പരിക്കേറ്റിരുന്നു. ഭരണങ്ങാനത്ത് വച്ചായിരുന്നു അപകടമുണ്ടായത്.






