പാലാ : വിവിധ അപകടങ്ങളിലായി പരിക്കേറ്റ 3 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
ഇന്ന് 12.15ഓടെ പാലാ ടൗൺ ഭാഗത്തു വച്ച് ബസ് തട്ടി വയോധികയ്ക്ക് പരിക്കേറ്റു. എലിക്കുളം സ്വദേശിനി ഹൈമ ബി നായർ(86)ക്ക് ആണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ 7.30യോടെ പാറേപ്പീടിക ഭാഗത്ത് വച്ച് സ്കൂട്ടർ മറിഞ്ഞ് കുര്യം സ്വദേശിനി ശ്രീമോൾ ജി(34)യ്ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് കടപ്ലാമറ്റം ഭാഗത്ത് വച്ച് പിക്കപ്പ് വാനിൻ്റെ മുകളിൽ നിന്ന് വീണ് കടപ്ലാമറ്റം സ്വദേശി ജിബിൻ മാത്യുവിന്(36) പരിക്കേറ്റു. ഇരുവരും നിലവിൽ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ്.






