പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പളളിയിൽ വച്ച് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ പൈക സ്വദേശി ജോജി കുര്യന് (51) പരുക്കേറ്റു. 4.30 യോടെയാണ് അപകടം.
ഇന്നലെ രാത്രി വണ്ടിപെരിയാറിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വണ്ടി പെരിയാർ സ്വദേശി വിഷ്ണുവിന് ( 25 ) പരുക്കേറ്റു. ഇരുവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.






