ആലപ്പുഴ : മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ സൗജന്യ എ.ഐ തെർമലാറ്റിക്സ് മാമോഗ്രാം പരിശോധന ക്യാമ്പ് നടത്തി. റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി നോർത്തുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.
റോട്ടറി അസി. ഗവർണർ കെപി ഹരിലാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് മേജർ മഹേന്ദ്രദാസ് അധ്യക്ഷത വഹിച്ചു.
ട്രഷറർ ജേക്കബ് തോമസ്, സെക്രട്ടറി സൂരജ് ആർ, ആർഡി ഡി സുനിൽകുമാർ, മാർ സ്ലീവാ മെഡിസിറ്റി ഓങ്കോളജി വിഭാഗത്തിലെ ഡോ. ടീന എന്നിവർ പ്രസംഗിച്ചു.





