പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെമ്പിളാവിൽ വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു ചെമ്പിളാവ് സ്വദേശി 76കാരിയായ ലീലാമ്മ കുര്യാക്കോസിന് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.
പാലാ 12- ാം മൈൽ ഭാഗത്തു വച്ച് നടന്നു പോകുന്നതിനിടെ വാഹനം ഇടിച്ച് വീണ് അതിഥി തൊഴിലാളിക്ക് പരിക്കേറ്റു. ഒറീസ്സ സ്വദേശി 37കാരനായ ബുല്ല സഹോയ്ക്ക് ആണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10.30യോടെ ആയിരുന്നു അപകടം.






