മറവൻതുരുത്ത്: ക്ഷീര വികസന വകുപ്പിൻ്റേയും മറവൻതുരുത്ത് ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടിയും സബ്സിഡി കാലീ തീറ്റ വിതരണവും നടത്തി.
മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.തങ്കരാജിൻ്റെ
അധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം എം.കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മികച്ച ക്ഷീര കർഷകനായി തെരഞ്ഞെടുത്ത റോയി സി. കണ്ടത്തിലിനെ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.വി. ഹരിക്കുട്ടൻ ആദരിച്ചു. കാലിത്തീറ്റയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എം.കെ. രാജേഷ് നിർവഹിച്ചു. ക്ഷീര സംഘം പ്രസിഡൻ്റ് കെ.ചക്രപാണി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുകന്യ സുകുമാരൻ, പഞ്ചായത്ത് അംഗങ്ങളായ പി.പി. പത്മനന്ദനൻ, കെ. എസ്.വേണുഗോപാൽ , സീമാബിനു, പി.എസ്. അഞ്ജു , വൈക്കം ക്ഷീര വികസന ഓഫീസർ സിബിമോൻ , വൈക്കംഡയറി ഫാം ഇൻസ്ട്രക്ടർ ആഷിദ മായിൻ ,സംഘംഭരണ സമിതി അംഗങ്ങളായ വി.കെ.ജയകുമാർ, കെ.വൈ.ജോർജ്,സംഘം സെക്രട്ടറി എം. അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു.






