വടകര: ബിരുദ വിദ്യാര്ഥിനിയെ വെട്ടിക്കൊലപ്പെടുത്താന് ശ്രമിച്ച കേസില് പ്രതിക്ക് എട്ട് വര്ഷം കഠിന തടവും എഴുപതിനായിരം രൂപ പിഴയും ശിക്ഷ.
കക്കട്ടില് മൊകേരി മുറുവശ്ശേരി എച്ചി തറേമ്മല് റഫ്നാസിനെയാണ് (26) വടകര അസിസ്റ്റന്റ് സെഷന്സ് കോടതി ജഡ്ജ് ജോജി തോമസ് ശിക്ഷിച്ചത്.
2022 ജൂണ് ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോളജില് നിന്നു വീട്ടിലേക്ക് പോകുകയായിരുന്ന 18കാരിയെ നാദാപുരം പേരോട് മരമില്ലിന് സമീപത്തുവച്ച്
പ്രതി കൈയില് കരുതിയ കൊടുവാള് ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന് ശ്രമിച്ച കേസിലാണ് ശിക്ഷ.
2022 സെപ്റ്റംബറില് കുറ്റപത്രം സമര്പ്പിച്ച കേസില് 78 സാക്ഷികളെ വിസ്തരിച്ചു.
അന്നത്തെ നാദാപുരം ഇന്സ്പെക്ടര് ഫായിസ് അലിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്പ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര് കെ.കെ.ഷീജ ഹാജരായി.






