കോഴിക്കോട്: ഉദ്ഘാടന ചടങ്ങിനിടെ വഴുതിവീണ് കുന്ദമംഗലം എംഎല്‍എ എം എ റസാഖ് മാസ്റ്റർക്ക് പരിക്ക്.
കാലിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം.
പെരുവയലില്‍ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനത്തിനിടെ കാല് വഴുതിവീഴുകയായിരുന്നു. കാലിന് പ്ലാസ്റ്റർ ഇട്ടു.
കായിക മേളയുടെ സംഘടക സമിതി ചെയർമാനാണ് റസാഖ് മാസ്റ്റർ. വാർത്താ സമ്മേളനത്തിന് പ്ലാസ്റ്ററിട്ട കാലുമായി വീല്‍ ചെയറിലാണ് എംഎല്‍എ എത്തിയത്.






