തൃശൂർ: തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആർച്ച് ബിഷപ് സ്ഥാനം രാജിവച്ചു.
സ്ഥാനമൊഴിയുന്ന വിവരം അറിയിച്ചുകൊണ്ടുള്ള രാജിക്കത്ത് മേജർ ആർച്ച് ബിഷപ്പിന് കൈമാറി.
അടുത്തതായി ചേരുന്ന സിനഡ് ഈ രാജിക്കത്ത് പരിഗണിക്കും.
75 വയസ് തികയുന്നതിന് മുമ്പ് സ്ഥാനമൊഴിയണമെന്നത് സഭാ നിയമമാണെന്നും, ആ നിയമം പാലിക്കുക മാത്രമാണ് താൻ ചെയ്തതെന്നും മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു.






