കൊല്ലം: ഓടനാവട്ടത്ത് സ്കൂള്‍ വിട്ട് വീട്ടിലെത്തിയ പത്താംക്ലാസുകാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കട്ടയില്‍ രാജി ഭവനില്‍ രാജേഷ്-അഞ്ജു ദമ്പതികളടെ മകള്‍ മാളവിക (15) ആണ് മരിച്ചത്. തൃക്കണ്ണമംഗല്‍ എസ്കെവി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
ഇന്നലെ വൈകിട്ട് സ്കൂള്‍ വിട്ട് അഞ്ചരയോടെ വീട്ടിലെത്തിയ മാളവിക കുളിക്കാനെന്നു പറഞ്ഞ് രണ്ടാം നിലയിലെ കിടപ്പു മുറിയിലേക്കു പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് സഹോദരൻ ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് വാതില്‍ വെട്ടിപ്പൊളിച്ച് കെട്ടഴിച്ച് ഉടൻ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം മാളവികയ്ക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ല. അമ്മയുടെ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. ഇൻസ്റ്റാഗ്രാം വഴി ഒരു യുവാവുമായി പരിചയമുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ ഇതു സംബന്ധിച്ചു വ്യക്തത വരുത്താനാകൂ എന്ന് പൂയപ്പള്ളി പോലീസ് അറിയിച്ചു.






