മംഗളുരു: മംഗളുരുവിൽ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം. മംഗളുരുവിലെ ശ്രീനിവാസ കോളജിലാണ് റാഗിംഗിൻ്റെ പേരിൽ മർദനമുണ്ടായതായി പരാതി. ഒന്നാം വർഷ വിദ്യാർത്ഥികളായ ആദർശ്, ജസിൻ ഖാദർ എന്നിവർക്കാണ് മർദനമേറ്റത്. ഇവർ കറുത്ത ഷൂ ധരിച്ചതിന്റെറെ പേരിലായിരുന്നു മർദനം. ഇരുവരും മലയാളികളാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. ഗുജ്ജാരകെരേയിലെ ചായക്കടയ്ക്ക് സമീപം വച്ചായിരുന്നു മർദനം.
മർദിച്ചത് മലയാളി വിദ്യാർത്ഥികളാണെന്നാണ് ലഭ്യമാകുന്ന വിവരം. ആദർശ്, ജസിൻ ഖാദർ എന്നിവരുടെ പരാതിയിൽ പാണ്ഡേശ്വർ പോലീസ് കേസെടുത്തു. ലോജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിലെ രണ്ടാം വർഷ വിദ്യാർത്ഥികളായ ആറുപേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.






