കോഴിക്കോട്: രാജസ്ഥാനില്‍ ട്രെയിനില്‍ നിന്ന് വീണ് 44 -വയസുകാരൻ മരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
ജോലി ആവശ്യങ്ങള്‍ക്കായി രാജസ്ഥാനിലേക്ക് പോകുന്നതിനിടയില്‍ പെയിന്റിംഗ് തൊഴിലാളിയായ കോഴിക്കോട് കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി മുണ്ടാടികുനി ലിനീഷ് ആണ് മരിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകനും പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തനുമായിരുന്നു.
ഇയാൾക്ക് ട്രെയിനില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. രാജസ്ഥാനിലെ ജോധ്പൂരിലുള്ള എംഡിഎം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്.
അപകടവിവരം അറിഞ്ഞതോടെ ബന്ധുക്കളും സുഹൃത്തുക്കളും രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. നിലവില്‍ ലിനീഷിന്റെ മൃതദേഹം ജോധ്പൂരിലെ എംഡിഎം ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.






