തിരുവനന്തപുരം: മാസപ്പടി കേസില് ഹൈക്കോടതിയില് സർക്കാർ സ്വീകരിച്ച നിലപാടില് കോണ്ഗ്രസില് ഒരു വിഭാഗം നേതാക്കള്ക്ക് അമർഷം.
പിണറായി വിജയന് അനുകൂലമായ വാദം മാസപ്പടി കേസില് ഇതുവരെ സ്വീകരിച്ച കോണ്ഗ്രസിന്റെ രാഷ്ട്രീയ ലൈനിനെ ദുർബലമാക്കുമെന്നാണ് മാത്യു കുഴല് നാടൻ അടക്കമുള്ള നേതാക്കളുടെ വിലയിരുത്തല്.
പിണറായിയുടെ അപ്പീലിനെ ബലപ്പെടുത്തും വിധത്തിലായിരുന്നു ഡിവിഷൻ ബെഞ്ചിലെ സർക്കാർ വാദം.
പരാതിക്കാരനെ വരെ സംശയിച്ചുള്ള വാദങ്ങളിലാണ് കോണ്ഗ്രസിനുള്ളില് അമർഷം പുകയുന്നത്.
മാസപ്പടിയില് തുടക്കം മുതല് പിണറായിയെ ലക്ഷ്യമിട്ടാണ് തെരഞ്ഞടുപ്പുകളിലടക്കം കോണ്ഗ്രസ് കടുത്ത രാഷ്ട്രീയ ആക്രമണം നടത്തിയത്.
എന്നാല് ഇ ഡിയുടെ കത്ത് കിട്ടിയത് മുതല് തുടങ്ങിയ നിലപാടില് വെള്ളം ചേർക്കല് ഡിവിഷൻ ബെഞ്ചിലെ വാദത്തോടെ കൂടുതല് പ്രകടമായെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.






