തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡർമാർ നടത്തുന്ന അനിശ്ചിതകാല സമരം നൂറ്റിമുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടന്നു.
ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമരസമിതി കണ്‍വീനർ വളർമതി ഐസിയുവില്‍ തുടരുകയാണ്.
യുഡിഎഫ് സർക്കാരിൻറെ വാഗ്ദാന ലംഘനത്തിനെതിരെയാണ് എല്‍പിഎസ്ടി ഉദ്യോഗാർഥികള്‍ സമരം ആരംഭിച്ചത്.
നിരാഹാരം കിടന്ന വളർമതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പകരം നിരാഹാര സമരം ഏറ്റെടുത്ത ജയകൃഷ്ണന്റെ സത്യാഗ്രഹം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗാർഥികളെ സമരപ്പന്തലിലേക്ക് എത്തിച്ച് പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. പ്രതിപക്ഷത്തിരുന്നപ്പോള്‍ പ്രശ്നപരിഹാരത്തിനായി നല്കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് ഉദ്യോഗാർഥികള്‍ ആവശ്യപ്പെടുന്നു.
അതേസമയം, ഉദ്യോഗാർഥികള്‍ക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കുന്നതില്‍ മുഖ്യമന്ത്രി വി ഡി സതീശൻ പരാജയപ്പെട്ടെന്ന് സി പി ഐ എം കുറ്റപ്പെടുത്തി. അധികാരത്തിലേറി ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരം കാണുമെന്ന് പറഞ്ഞിട്ട് ആറുമാസമായിട്ടും നടപടിയുണ്ടായില്ലെന്നും, ഉറപ്പ് പാലിക്കും വരെ ഉദ്യോഗാർഥികളുടെ സമരത്തിന് പൂർണ പിന്തുണ നല്‍കുമെന്നും സി പി ഐ എം വ്യക്തമാക്കി. എന്നാല്‍, ഉദ്യോഗാർഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമല്ലെന്ന നിലപാടിലാണ് നിലവില്‍ സർക്കാർ.






