വാഷിങ്ടണ്‍: സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി.
ഇന്ത്യൻ സമയം പുലർച്ചെ 4.17 നായിരുന്നു വിക്ഷേപണം. റോക്കറ്റിന്റെ രണ്ടാം ഘട്ടംവിജയകരമായി ബഹിരാകാശത്തെത്തുകയും 26 സ്റ്റാർലിങ്ക് V3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുകയും ചെയ്തു.
എന്നാല്‍, റോക്കറ്റിന്റെ ആദ്യ ഘട്ടമായ സൂപ്പർ ഹെവി ബൂസ്റ്റർ ലോഞ്ച് പാഡില്‍ തിരികെ എത്തിക്കാനുള്ള പദ്ധതി വിജയിച്ചില്ല. വിക്ഷേപണം കഴിഞ്ഞ് ആറര മിനിറ്റിന് ശേഷം റോക്കറ്റ് മെക്സിക്കോയില്‍ കടലില്‍ സുരക്ഷിതമായി ഇറക്കി.
റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ലാൻഡിംഗ് പാഡില്‍ തിരിച്ചെത്തിച്ച് ചരിത്ര നേട്ടം കുറിക്കാനായിരുന്നു സ്പേസ് എക്സ് ലക്ഷ്യമിട്ടിരുന്നത്.






