കണ്ണൂർ : കണ്ണൂർ എടച്ചേരിയിൽ ചെങ്കൽ കയറ്റി വന്ന ഐഷർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. മൺറോഡിലൂടെ സഞ്ചരിക്കവെ ലോറി മറിഞ്ഞ് വീടിന്റെ ചുമരിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൽ വീടിന് സാരമായ കേടുപാട് സംഭവിച്ചു. ലോറി ഡ്രൈവർ കേളകം സ്വദേശി ബിജു അത്ഭുതകരമായി രക്ഷപെട്ടു. തുടർച്ചയായ മഴയിൽ മൺറോഡ് അമർന്ന് ലോറി ചരിഞ്ഞ് മതിലേക്കും തുടർന്ന് മതിലുൾപ്പടെ ലോറിയിലുണ്ടായിരുന്ന ചെങ്കലടക്കം വീടിന്റെ ചുമരിലേക്കും പതിക്കുകയായിരുന്നു.
മീത്തലെ പുതിയെടുത്ത് അനീസിന്റെ വീടിന്റെ ഒരു മുറി പൂർണ്ണമായും തർന്നിട്ടുണ്ട്. അപകട സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും വീട്ടുകാർ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.






