ഡൽഹി : മണ്ഡല പുനർനിർണയ ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെ കോൺഗ്രസ് എംപിമാർക്ക് വിപ്പ് നൽകി. നവംബർ 30, ഡിസംബർ 1, 2, 3 തീയതികളിൽ സഭയിലുണ്ടാകണമെന്നും പാർട്ടി നിലപാടിനെ പിന്തുണക്കണണമെന്നും ആവശ്യപ്പെട്ടാണ് വിപ്പ് നൽകിയത്. വിദേശത്തുള്ള എംപിമാർ എത്രയും വേഗം തിരിച്ചെത്തണമെന്നും പാർട്ടി നിർദേശിച്ചിരുന്നു.
ബില്ലിനെ പിന്തുണക്കാന്‍ തീരുമാനിച്ച ഡിഎംകെയേയും, എന്‍സിപി ശരദ് പവാര്‍ വിഭാഗത്തെയും അനുനയിപ്പിച്ച് പിന്തിരിപ്പിക്കാന് ഇന്ത്യാ സഖ്യം. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യ നേതാക്കളുടെ സംഘം ചെന്നൈയിലും, മുംബൈയിലുമെത്തി എംകെ സ്റ്റാലിനെയും, ശരദ് പവാറിനെയും കണ്ട് പിന്മാറാന് അഭ്യര്‍ത്ഥിക്കും.
തമിഴ് വിരുദ്ധ ശക്തികള്‍ക്കെതിരെ സഹോദരന് സ്റ്റാലിന് പാറ പോലെ ഉറച്ച് നില്‍ക്കുമെന്നും ബില്ലിനെ ഒന്നിച്ച് നിന്ന് തോല്‍പ്പിക്കുമെന്നും കൂടിക്കാഴ്ചക്ക് മുന്നോടിയായി രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. മണ്ഡലപുനര്‍ നിര്‍ണ്ണയ ബില്ലിനെ പിന്തുണച്ച് കൈ ഉയര്‍ത്താന്‍ തയ്യാറായി നില്ക്കുന്ന ഡിഎംകെ, ശരദ് പവാര്‍ എന്‍സിപി നേതൃത്വങ്ങള്‍ക്ക് മുന്നിലേക്ക് പിന്മാറണെന്ന അഭ്യര്‍ത്ഥനയുമായി ഇന്ത്യാ സഖ്യം നേതാക്കള്‍. സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, എം എ ബേബി, മമത ബാനര്‍ജി, ഇടി മുഹമ്മദ് ബഷീര്‍, കേരള, കര്‍ണ്ണാടക, തെലങ്കാന മുഖ്യമന്ത്രിമാരടങ്ങുന്ന സംഘമാണ് പുറപ്പെട്ടത്.






