ഡൽഹി: വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം നടന്ന വിരുന്നിനിടെ വരൻ കുഴഞ്ഞുവീണു മരിച്ചു. ബിഹാറിലെ കതിഹാർ ജില്ലയിലാണ് സംഭവം.
നവംബർ 26-ന് നടന്ന വിവാഹസല്‍ക്കാരത്തിനിടെയാണ് പട്ന സ്വദേശിയും ആയുഷ് ഡോക്ടറുമായ പവൻ കുമാർ യാദവ് കുഴഞ്ഞുവീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ
യായിരുന്നു അന്ത്യം.
ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പൂർണിയയിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് വഴിമധ്യേ പവൻ മരിച്ചു.
പവന്റെ മരണവാർത്ത ഇരുകുടുംബങ്ങളെയും ദുഃഖത്തിലാഴ്ത്തി. ഭർത്താവിന്റെ മരണവിവരമറിഞ്ഞ യുവതി പലതവണ ബോധരഹിതയായതായാണ് റിപ്പോർട്ട്. വിവാഹാഘോഷം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വീട് ദുഃഖത്തിലായതിന്റെ ഞെട്ടലിലാണ് ഗ്രാമവാസികള്‍.
നവംബർ 25നായിരുന്നു പവന്റെ വിവാഹം. ദിറ ചന്ദ്പുർ ഗ്രാമത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പവന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസം നവംബർ 26-ന് വധുവിനൊപ്പം പവൻ വീട്ടിലെത്തി. നവദമ്പതികളെ ആശീർവദിക്കാനായി ബന്ധുക്കള്‍ക്കും നാട്ടുകാർക്കും വിവാഹസല്‍ക്കാരം ഒരുക്കിയിരുന്നു. ചടങ്ങുകള്‍ അവസാനിക്കാറായപ്പോഴാണ് പവൻ പെട്ടെന്ന് വേദിയില്‍ കുഴഞ്ഞുവീണത്






