തൃശ്ശൂർ: സർക്കാർ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷൻ ക്യാമ്പസില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം.
ക്യാമ്പസിലെ ക്യാന്റീന് സമീപത്തായാണ് വില കൂടിയ മദ്യക്കുപ്പികളുടെ കൂമ്പാരം കണ്ടെത്തിയത്. പുതിയ സർക്കാർ അധികാരത്തില്‍ വന്ന ശേഷം കില പ്രവർത്തനങ്ങള്‍ കുത്തഴിഞ്ഞു എന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.
കിലയില്‍ രാഷ്ട്രീയ നിയമനങ്ങള്‍ വലിയ വിവാദമായി നിലനില്‍ക്കുന്ന സമയമാണിത്. മന്ത്രി കെ എം ഷാജിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ നോമിനികളെ തസ്തികകളില്‍ തിരുകിക്കയറ്റിയെന്നാണ് പ്രധാന ആരോപണം. എം എസ് എഫ് സംസ്ഥാന ട്രഷറർ മുതല്‍ വിവിധ മണ്ഡലം ഭാരവാഹികള്‍ വരെ നിയമനപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മുസ്ലിം ലീഗിന് പുറമെ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു സംഘടനകളുടെ ഭാരവാഹികളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.






