കോട്ടയം :ലഹരിക്കെതിരെ സംസ്ഥാന എക്സൈസ് വകുപ്പ്, കോട്ടയം ജില്ലാ വിമുക്തി മിഷൻ, കോളേജ് വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാതല പ്രസംഗ മത്സരം 'യുവശബ്ദം 2026 ' സംഘടിപ്പിച്ചു.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി 'മയങ്ങില്ല കേരളം ' എന്ന സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
കോട്ടയം സി.എം.എസ്കോളേജിലെ സിജോ സി ജോസഫ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പാലാ സെൻറ് തോമസ് കോളേജിലെ, കുമാരി .ലീനു കെ. ജോസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കോട്ടയം ബസേലിയോസ് കോളേജിലെ ജോയൽ ജോഷി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
21 കോളേജിൽ നിന്നു വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.
കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ചടങ്ങിൽ കോട്ടയം നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ പ്രസാദ് അധ്യക്ഷതവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജോഷി ഫിലിപ്പ് ഉദ്ഘാടന ചെയ്തു.
സി.എം.എസ് കോളജ് പ്രിൻസിപ്പൽ പ്രോ അഞ്ചു സൂസൻ ജോർജ് സ്വാഗതം ആശംസിച്ചു.
കോളേജ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ പ്രൊ.ഡോ. വർഗീസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.
അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷ്ണർ & വിമുക്തി മാനേജർ ആയ എംകെ പ്രസാദ് സമ്മാനദാനം നിർവഹിച്ചു.






