പത്തനംതിട്ട: ശബരിമല തീർത്ഥാടനം തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടുംകണ്ണുതുറക്കാതെ അധികൃതർ.
പത്തനംതിട്ട നഗരത്തിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പലതും പ്രവർത്തിക്കുന്നില്ല.
വിവിധ ഭാഗങ്ങളിലായി 27 ഹൈമാസ്റ്റ് ലൈറ്റുകൾ തകരാറിലാണ്. ഇതിൽ 8 ഹൈമാസ്റ്റുകളും 19 മിനി ഹൈമാസ്റ്റുകളും ഉൾപ്പെടും.
സിഗ്നൽ ലൈറ്റുകളും വൈദ്യുതി പോസ്റ്റിലെ ലൈറ്റുകളും തെളിയാതായിട്ട് ദിവസങ്ങളായി.
ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ തകരാറിലായിട്ടും അപകട ഭീഷണിയുണ്ടായിട്ടും അധികൃതർ ഉണർന്നില്ല.
തീർത്ഥാടനത്തിന് മുൻപ് നഗരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് ആക്ഷേപം ശക്തമാണ്.
സെന്റ്പീറ്റേഴ്സ്, സ്റ്റേഡിയം, അഴൂർ, താഴെ വെട്ടിപ്രം എന്നീ പ്രധാന പോയിന്റുകളിൽ ഹൈമാസ്റ്റുകൾ പ്രകാശിക്കുന്നില്ല.
സിഗ്നൽ ലൈറ്റുകൾ കൂടി തകരാറിലാകുന്നതോടെ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യതയേറെയാണ്.
വെട്ടിപ്രത്ത് ശബരിമല സ്പെഷ്യൽ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട സംഭവം നടന്നത് കഴിഞ്ഞ ദിവസമാണ്.''
ഹൈമാസ്റ്റ് ലൈറ്റുകളുടെ തകരാർ പരിഹരിക്കാൻ ടെൻഡർ ക്ഷണിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കും.സിന്ധു അനിൽ, നഗരസഭ ചെയർപേഴ്സൺ






