മാഡ്രിഡ്: ലാലീഗ ഫുട്ബോൾ മത്സരത്തിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം.
ഞായറാഴ്ച നടന്ന മത്സരത്തിൽ മലാഗയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
ജൂഡ് ബെല്ലിംഗാം, കിലിയൻ എംബാപ്പെ, ആർഡ ഗുലർ എന്നിവരാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്.
മലാഗ താരം അൽഫോൺസോ ഹെരേരോയുടെ ഓൺ ഗോളും റയലിന്റെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ റയൽ മാഡ്രിഡിന് ഒമ്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് റയൽ.






