ഡൽഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി നെസ്ലെ ഇന്ത്യ.
ശിശുക്കള്‍ക്കുള്ള പോഷകാഹാര ഉല്പന്നമായ ലാക്ടോജന്‍ പ്രോ 1-ന്റെ പാക്കറ്റില്‍ അടങ്ങിയിരിക്കുന്ന വേ പ്രോട്ടീന്‍ ദഹിക്കാന്‍ എളുപ്പമാണെന്ന് അവകാശപ്പെട്ടതുമായി ബന്ധപ്പെട്ടാണ് നെസ്ലെ ഉത്തരം നല്‍കിയത്.
ഉല്പന്നത്തിലെ വേ പ്രോട്ടീന്‍ എളുപ്പത്തില്‍ ദഹിക്കുമെന്ന അവകാശവാദം സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ സമര്‍പ്പിക്കണമെന്നായിരുന്നു എഫ്എസ്എസ്എഐയുടെ നിര്‍ദേശം.
ലാക്ടോജന്‍ പ്രോ 1-ന്റെ പാക്കറ്റിലും പരസ്യങ്ങകളിലും വേ പ്രോട്ടീന്‍, പാലിലെ പ്രോട്ടീനിന്റെ ഭാഗമാണെന്നും എളുപ്പത്തില്‍ ദഹിക്കുമെന്നുമുള്ള അവകാശവാദം ശ്രദ്ധയില്‍പ്പെട്ടതായി എഫ്എസ്എസ്എഐ അറിയിച്ചു.
ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ആവശ്യമായ രേഖകളും ശാസ്ത്രീയ തെളിവുകളും നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം.






