മുണ്ടക്കയം: കുട്ടിക്കാനത്തിന് സമീപം മേമലയിൽ റോഡരികിൽ പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി.
ഇന്നലെ രാത്രി 9 മണിയോടെയാണ് ഇതുവഴി പോയ യാത്രക്കാർ റോഡിൽ വാഹനമിടിച്ച് ചത്ത നിലയിൽ പുലിക്കുട്ടിയെ കണ്ടത്.
കുട്ടിക്കാനത്തിനും മേമലയ്ക്കും ഇടയിലാണ് സംഭവം.
ഇതുവഴി വന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ വിവരമറിയിച്ചതിനെ തുടർന്ന് ബ്ലോഗറും ഇൻഫ്ലുവൻസറുമായ മേമലക്കാരൻ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വനപാലകരെ വിവരം അറിയിച്ചു.






