കൊച്ചി: നെടുമ്പാശേരിയില്‍ മിനി കൂപ്പർ ഇടിച്ചു 3 പേർ കൊല്ലപ്പെട്ട കേസില്‍, പ്രതി സുഹൈല്‍ സജീവിന്റെ രണ്ടു സഹയാത്രികർ കൂടി റിമാൻഡില്‍.
ആലപ്പുഴ സ്വദേശികളായ അമീർ, ജോയല്‍ വരെ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
സുഹൈലിലും സുഹൃത്ത് നിനവിനും മദ്യം നല്കിയ മൂന്നു ബാറുകള്‍ക്കെതിരെ എക്സൈസ് കേസെടുത്തു.
റിമാൻഡിലായ സുഹൈലിനെ ബോസ്റ്റല്‍ സ്കൂളിലേക്ക് മാറ്റിയതിനെ ചോദ്യം ചെയ്ത് മരിച്ച ദേവികയുടെ കുടുംബം രംഗത്ത് എത്തി.
അമീർ, ജോയല്‍ എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. സുഹൈലിനായി ഉടൻ കസ്റ്റഡി അപേക്ഷ നല്‍കും എന്ന് പൊലീസ്.






