കുമരകം: കുമരകം കരിയിൽ പാലത്തിന്റെ നിർമാണത്തിൽ അശാസ്ത്രീയതയും അപാകതകളുമുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് നാട്ടകം സുരേഷ് എംഎൽഎ സ്ഥലം സന്ദർശിച്ചു. നിർമാണവുമായി ബന്ധപ്പെട്ട് നാട്ടുകാർ ഉന്നയിച്ച പരാതികൾ എംഎൽഎ നേരിട്ട് പരിശോധിച്ചു.
വിഷയത്തിൽ ബന്ധപ്പെട്ട എൻജിനീയറുമായും കരാറുകാരനുമായും ചർച്ച നടത്തി അടിയന്തരമായി പരിഹാരം കാണുമെന്ന് എംഎൽഎ അറിയിച്ചു.
കോൺഗ്രസ് കുമരകം മണ്ഡലം പ്രസിഡന്റ് സി.ജെ. സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം അലൻ കുര്യാക്കോസ് മാത്യു, സഞ്ജയ് മോൻ ആഞ്ഞിലിപ്പറമ്പിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഖിൽ എസ്. പിള്ള, കൊച്ചുമോൻ പൗലോസ്, കെ.കെ. സലി, ബേബി കരിയിൽ എന്നിവരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.






