കുമരകം : വർഷങ്ങളായി നാലുപങ്ക് ടെർമിനലിന് സമീപം പ്രവർത്തിച്ചിരുന്ന അനധികൃത കശാപ്പുശാല നാട്ടുകാരുടെ പരാതിയെ തുടർന്ന് കുമരകം ഗ്രാമപഞ്ചായത്ത് അധികൃതർ പൂട്ടിച്ചു.
കഴിഞ്ഞദിവസം നാലുപങ്ക് ടെർമിനല്‍ സന്ദർശിക്കാൻ ബൈക്കിലെത്തിയ വിനോദസഞ്ചാരി കശാപ്പുശാലയ്ക്ക് സമീപം നിന്ന തെരുവുനായ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് വീണ് പരിക്കേറ്റിരുന്നു. പരാതിയെ തുടർന്നു പരിശോധന നടത്തിയ ഉദ്യോഗസ്ഥർ അനധികൃത അറവുശാലക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിക്കുന്ന കന്നുകാലികളെ കശാപ്പു ചെയ്തു കോട്ടയം നഗരത്തിലേക്ക് മറ്റും കൊണ്ടുപോവുകയാണ്. ലൈസൻസ് ഇല്ലാതെ ഒരു അറവുശാലയും കുമരകം ഗ്രാമപഞ്ചായത്തില്‍ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പ്രസിഡന്റ് എ.പി ഗോപി പറഞ്ഞു.






