ചങ്ങനാശേരി: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും വ്യാപാരികള്‍ക്കും എതിരെ നിരന്തരം നടക്കുന്ന ഗുണ്ടാ അക്രമണം അമര്‍ച്ച ചെയ്യാന്‍ പ്രത്യേക പോലീസ് സ്ക്വാഡ് രൂപീകരിക്കണമെന്നു വ്യാപാരി സമിതി ഏരിയ കമ്മറ്റി ആവശ്യപെട്ടു.
കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇതു പല പ്രാവശ്യമായി മുനിസിപ്പല്‍ ആര്‍ക്കേഡിലെ വ്യാപാര സ്ഥാപനത്തില്‍ അക്രമം നടന്നു വരുന്നത്. ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതില്‍ പോലീസ് തികഞ്ഞ പരാജയമാണ്.
ഗുണ്ടകള്‍ക്കും, തികഞ്ഞ ക്രിമിനലുകള്‍ക്കും രാപകലുകള്‍ എന്ന വ്യത്യാസമില്ലാതെ അഴിഞ്ഞാടുന്ന സാഹചര്യം ആണ് നിലവിലുള്ളത്. ഇത്തരം ഗുണ്ടകളെ സഹായിക്കാന്‍ പുറത്ത് ഉന്നതര്‍ ഉണ്ടന്നുള്ളതും ഇവര്‍ക്കു സഹായമാവുകയാണ്. ഇത്തരം ഗുണ്ടകളെയും അവരെ സഹായിക്കുന്നവരെയും അമര്‍ച്ച ചെയ്യാന്‍ ആഭ്യന്തര വകുപ്പ് പോലീസിലെ കഴിവുള്ള പ്രത്യേക സംഘത്തിനെ രൂപീകരിക്കണമെന്നു സമിതി ആവശ്യപെട്ടു. വ്യാപാര സ്ഥാപനങ്ങളിലെ ഗുണ്ടാ അക്രമണത്തില്‍ പ്രതിഷേധിച്ചു വ്യാപാരി വ്യവസായി സമിതി ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ ആര്ക്കെഡിന്റെ മുന്‍വശത്ത് പ്രതിഷേധയോഗം നടത്തി. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.
സമിതി ഏരിയ പ്രസിഡന്റ് ജി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.കെ മോഹന്‍കുമാര്‍, ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് പി.എ അഷറഫ്, സെക്രട്ടറി എം.എച്ച് മുബാഷ്, എ. നസീര്‍, എം.കെ ബിജു, സോണി സെബാസ്റ്റ്യന്‍, ജോണ്സണ് ജോസഫ്, മനോഹര്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു






