ചങ്ങനാശേരി: പെരുന്നയിലെ ക്ഷേത്രത്തിന് സമീപം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ചങ്ങനാശേരിലെ അക്കാദമിയിൽ പഠിക്കാനെത്തിയ കണ്ണൂർ ആലക്കോട് നെല്ലിക്കുന്നം പുതിയേടത്ത് ജോസ്വിൻ മാത്യു (23) ആണ് മരിച്ചത്. .
കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു.ഇന്ന് 12ന് പെരുന്ന ക്ഷേത്രത്തിനു സമീപത്തെ കുളത്തിൽ സുഹൃത്തക്കളോടൊപ്പം കുളിക്കാനായി ഇറങ്ങിയതാണ്.
നീന്തുന്നതിനിടെ ജോസ് വിൻ മുങ്ങിത്താഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സുഹൃത്തുക്കളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ ചേർന്നാണ് ജോസ് വിനെ കുളത്തിൽ നിന്നെടുത്തത്.
പെരുന്നയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെത്തിപ്പുഴയിലെ സ്വകാര്യ പഠന കേന്ദ്രത്തിലെ വിദേശ പഠന കോഴ്സിലെ വിദ്യാർത്ഥിയായിരുന്നു. ചങ്ങനാശ്ശരിയിൽ ഹോസ്റ്റലിലായിരുന്നു താമസം.






