കോട്ടയം: എസ്.ഡി.പി.ഐ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ ഇടക്കാല ജില്ലാ പ്രതിനിധി സഭ ഇന്ന് ഉച്ചയ്ക്ക് 2.30ന് കോട്ടയം ഓർക്കിഡ് റെസിഡൻസിയിൽ നടന്നു. സംസ്ഥാന സെക്രട്ടറി അൻസാരി എനാത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് യു. നവാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഉർജ്ജം സംഭരിക്കുന്ന രാഷ്ടിയ ചർച്ചകളും, താഴെ തട്ടുവരെയു ള്ള പ്രവർത്തന പദ്ധതികളും പ്രതിനിധിസഭ ചർച്ച ചെയ്തെന്ന് ജില്ലാ പ്രസിഡന്റ് യു. നവാസ് പറഞ്ഞു.
സംസ്ഥാന സെക്രട്ടറി സിബി തോട്ടുംപുറം, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ അഡ്വ:എ.കെ സലാഹുദ്ധീൻ, ജോർജ് മുണ്ടക്കയം, മുഹമ്മദ് സിയാദ്, ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ, എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് അയൂബ്ഖാൻ കൂട്ടിക്കൽ, വിമൻ ഇന്ത്യ മൂവമെന്റ് ജില്ലാ പ്രസിഡന്റ് ഷെഫി സമീർ, യങ് ഡെമോക്രാറ്റ്സ് ജില്ലാ കൺവീനർ കെ.എം ഷമ്മാസ് എന്നിവർ പങ്കെടുത്തു.






