മലപ്പുറം:കുടുംബശ്രീ ജില്ലാ മിഷനിലെ പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കായി മീഡിയ ഇന്റേണിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ജേണലിസം, മാസ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പി.ജി. ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
സ്വന്തമായി വീഡിയോ സ്റ്റോറികള്‍ ചിത്രീകരിച്ച് എഡിറ്റ് ചെയ്യാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്.
പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കുന്ന ഈ തസ്തികയില്‍ ഡിസംബര്‍ 31 വരെയോ പുതിയ നിയമന ഉത്തരവ് വരുന്നതുവരെയോ ആണ് പ്രവര്‍ത്തന കാലാവധി.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ സഹിതമുള്ള
അപേക്ഷ നവംബര്‍ 30-ന് വൈകുന്നേരം അഞ്ചിനകം ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, മലപ്പുറം - 676505 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍-0483-2733470.






