അയ്മനം : ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി കുടയംപടിയിൽ പ്രവർത്തിക്കുന്ന കെയർ സൊസൈറ്റിയുടെ പ്രൊജക്റ്റായ 'കാലിബർ' ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളും ജീവനക്കാരും . ശുചീകരണ വാരാചരണത്തിന്റെ ഭാഗമായിരുന്നു ഇത്.
സേവനവാര ആചരണത്തിന്റെ ഭാഗമായി ഇൻസ്റ്റിറ്റ്യൂട്ടിന് സമീപമുള്ള വട്ടക്കോട്ട റോഡ് കേന്ദ്രീകരിച്ചായിരുന്നു ശുചീകരണം. ഇൻസ്റ്റിറ്റ്യൂട്ട് പരിസരം മുതൽ റോഡിന്റെ പ്രധാന ഭാഗങ്ങൾ വരെ ഇവർ വൃത്തിയാക്കി. ഗാന്ധിജയന്തി സന്ദേശം മുൻനിർത്തി പ്രദേശത്ത് ശുചിത്വം ഉറപ്പുവരുത്താൻ വിദ്യാർത്ഥികളും ജീവനക്കാരും സജീവമായി പങ്കെടുത്തു.






