ഭരണങ്ങാനം: കോട്ടയം ജില്ലാ അണ്ടർ-15 (പുരുഷ, വനിത) ഗുസ്തിമത്സരങ്ങള്‍ ഇന്ന് രാവിലെ ഒമ്പതു മുതല്‍ ഭരണങ്ങാനം എഎസ് റസ്ലിംഗ് അക്കാദമിയില്‍ നടക്കും.
ശരീരഭാര നിർണയത്തോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 2012, 2013, 2014 വർഷത്തില്‍ ജനിച്ചവർക്ക് മത്സരത്തില്‍ പങ്കെടുക്കാം.
2014ല്‍ ജനിച്ചവർ രക്ഷാകർത്താവിന്റെ സമ്മതപത്രം നിർബന്ധമായും ഹാജരാക്കണം.
ഗുസ്തിക്കാർ ശനിയാഴ്ച രാവിലെ രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്പും ആധാർ കാർഡ്, ബർത്ത് സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും അവയുടെ കോപ്പികളും സമ്മതപത്രവും രജിസ്ട്രേഷൻ ഫീസും നേരില്‍ കൊണ്ടുവരണം.
ഇതിലെ വിജയികള്‍ നവംബർ അവസാനം കൊല്ലത്തു നടക്കുന്ന സംസ്ഥാനമത്സരത്തില് പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍- 7559855787






