മലപ്പുറം: കെ.ടി ജലീലിന് പിന്തുണയുമായി സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. ജലീലിനെ ഒറ്റപ്പെടുത്തി കടന്നാക്രമിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ജലീല്‍ പങ്കെടുത്ത പൊതുപരിപാടിയുമായി ബന്ധപ്പെട്ട് എംഎസ്എഫും മുസ്ലിം ലീഗും വസ്തുതാ വിരുദ്ധമായ പ്രചാരണം തുടരുകയാണ്.
ലീഗില്‍ നിന്ന് ഇറങ്ങിയത് മുതല്‍ ജലീലിനെതിരെ കടന്നാക്രമണം നടത്തുന്നുണ്ട്. ലീഗിലെ കൊള്ളരുതായ്മകള്‍ തുറന്നുകാട്ടിയതിന്റെ പക ഇന്നും അവര്‍ പിന്തുടരുകയാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
ജലീലിനെതിരെ വസ്തുതയുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളായിരുന്നു ഇതുവരെയും വിവാദങ്ങളാക്കി ഉയര്‍ത്തിക്കൊണ്ടുവന്നത്.
എന്നാല്‍ എല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ പൊളിയുന്നതിന്റെ ജാള്യതയിൽ നിന്നാണ് വീണ്ടും വീണ്ടും കഥകള്‍ മെനയുന്നത്. അങ്ങിനെ ഒറ്റപ്പെടുത്തി രാഷ്ട്രീയവേട്ട നടത്താന്‍ സിപിഐഎം അനുവദിക്കില്ല. ഈ സംഭവത്തിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകുമോ എന്നാണ് ലീഗിന്റെ നോട്ടം.






