തിരുവനന്തപുരം: കോക്രോച് ജനതാപാർട്ടിയുടെ രാജ്യതലസ്ഥാനത്തെ പ്രതിഷേധവും തുടർന്ന് വിദ്യാർത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധിച്ച് നാളെയും മറ്റന്നാളും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് വിദ്യാർത്ഥിസംഘടനകള്‍.
രാജ്യത്തെ വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുന്ന പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയെയടക്കം ആക്രമിക്കുന്നതിനെതിരെ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെഎസ്യു അറിയിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേട് ചോദ്യം ചെയ്ത വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ ഡല്‍ഹിയില്‍ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ വെള്ളിയാഴ്ച അഖിലേന്ത്യ പഠിപ്പ് മുടക്ക് നടത്തും.
25, 26 തീയതികളില്‍ പ്രതിഷേധ ക്യാമ്പയിൻ വ്യത്യസ്തമാക്കാൻ രാജ്യത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും 'മെലഡി' ചോക്ലേറ്റ് വിതരണം ചെയ്യും. വിദ്യാർത്ഥികളെ തല്ലിച്ചതച്ച പൊലീസിനെ 'നല്ല പാഠം പഠിപ്പിക്കുക' എന്ന ലക്ഷ്യത്തോടെ 'റിട്ടേണ്‍ ഗിഫ്റ്റ്' എന്ന പേരിലാണ് ക്യാമ്പയിൻ.
കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ രാജ്യമെങ്ങും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എസ്.എഫ്.ഐ ജനറല്‍ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ പറഞ്ഞു. സാംസ്കാരിക രംഗത്തുള്ളവരെ പങ്കെടുപ്പിച്ച് രാജ്യത്തുടനീളം പ്രതിഷേധ സംഗമവും സംഘടിപ്പിക്കും.






