തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശനെതിരെ പ്രസ്താവന നടത്തിയെന്ന രീതിയില്‍ തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്.
താൻ പറഞ്ഞുവെന്ന രീതിയില്‍ വ്യാജ വാട്സാപ്പ് സന്ദേശങ്ങളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നു.
വ്യക്തിഹത്യയും വ്യാജവാർത്താ പ്രചാരണവും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അംഗീകരിക്കാനാവില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ നിയമവിരുദ്ധമായ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി അനിവാര്യമാണ്.
അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കിയെന്നും സുധാകരന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.






